Uncategorized
കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി പരിഷ്കരണം ആരംഭിച്ചു
കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി പരിഷ്കരണം ആരംഭിച്ചു. പാറശാല ഡിപ്പോയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി ആദ്യം നടപ്പിലാക്കിയത്. ഉച്ചവരെയുള്ള 44 ഷെഡ്യൂളും സർവീസ് നടത്തി. 73 സർവീസുകളാണ് ആദ്യഘട്ടത്തിൽ സിംഗിൾ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കുക.
അപാകതകൾ വന്നാൽ പരിശോധിക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചിട്ടുണ്ട്. ആറ് മാസത്തിനകം സംസ്ഥാന വ്യാപകമായും സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കാനാണ് തീരുമാനം.
8 മണിക്കൂറിൽ കൂടുതൽ ചെയ്യുന്ന ജോലിക്ക് അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ അധിക വേതനം നൽകും. നേരത്തെ 8 ഡിപ്പോകളിൽ നടപ്പിലാക്കാനായിരുന്നു ധാരണയെങ്കിലും തയാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്
Comments