KERALAMAIN HEADLINES
കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിൽ തെങ്ങ് വീണു
കൊയിലാണ്ടി കൊല്ലത്ത് ട്രെയിനിന് മുകളിൽ തെങ്ങ് വീണതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിനെത്തുടർന്നാണ് അപകടം. തെങ്ങ് കടപുഴകി വീഴുകയയായിരുന്നു. കോഴിക്കോട് – കണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. റെയിൽവേയുടെ വൈദ്യുതി ലൈനിന് മുകളിലൂടെയാണ് തെങ്ങ് മറിഞ്ഞു വീണത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെങ്ങ് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
ദേശീയപാതയിൽ ഇരിങ്ങൽ മാങ്ങുൽ പാറയിൽ കൂറ്റൻ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു.ശക്തമായ കാറ്റിലും മഴയിലുമാണ് മരം വീണത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി. വാഹനങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. രണ്ട് കിലോമീറ്റർ ദൂരത്തിൽ വാഹനങ്ങൾ നിർത്തിയിടേണ്ടി വന്നു. അഞ്ച് മണിയോടെയായിരുന്നു മരം വീണത്.
Comments