LOCAL NEWS

കൊയിലാണ്ടി മായൻ കടപ്പുറത്ത്  ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ കലഹത്തിൽ സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

കൊയിലാണ്ടി: കൊയിലാണ്ടി മായൻ കടപ്പുറത്ത്  ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ കലഹത്തിൽ സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി. മൂവരും ചേർന്ന് മദ്യപിച്ച തിനിടയിലാണ് സംഭവം ഉണ്ടായത്. സംഭവം സംബന്ധിച്ച് രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്.  ആസ്സാം സ്വദേശിയായ ഡുലു രാജ് ബംഗോഷി (28 )നെയാണ് കൊലപ്പെടുത്തിയത്. പ്രതികളെ ഉടൻ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. 

  കടപ്പുറത്ത് പാറക്കെട്ടിനു സമീപം മദ്യപിച്ച് ബഹളമുണ്ടായതിനെ തുടർന്ന് നാട്ടുകാർ എത്തിയപ്പോൾ ഒരാൾ കമിഴ്ന്ന് കിടക്കുന്നത് കാണുക യായിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു പോലീസെത്തി ഉടൻ തന്നെഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴെക്കും യുവാവ് മരണപ്പെട്ടിരുന്നു

     പോലീസെത്തിയപ്പോൾ ഒരാൾ കടലിൽ ചാടിയെങ്കിലും നാട്ടുകാരും പോലീസും ചേർന്ന് ഇയാളെ പിടി കുടുകയായിരുന്നു. ആസ്സാം സ്വദേശികളായ മനരഞ്ഞൻ (22 ), ലക്ഷി എന്നിവരെയാണ്പോലീസ് അറസ്റ്റ് ചെയ്തു.  മൂന്നു പേരും ചേർന്ന് മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

കൊയിലാണ്ടി സി.ഐ. എൻ.സുനിൽകുമാർ, പയ്യോളി സി.ഐ.കെ.സി.സുഭാഷ് ബാബു തുടങ്ങിയവരുടെ നിർദേശപ്രകാരം കൊയിലാണ്ടി എസ്.ഐ. എം.എൻ.അനുപ്, ജയകുമാരി, അരവിന്ദൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ് സ്ഥലത്തെത്തിയിയിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button