കെ.എസ്.ആര്‍.ടി.സിയുടെ പുതുതായി തുടങ്ങിയ കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് വന്‍വിജയത്തിലേക്ക്
കെ.എസ്.ആര്‍.ടി.സി പുതുതായി തുടങ്ങിയ കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് വന്‍വിജയത്തിലേക്ക് കുതിക്കുന്നു. കേരളത്തില്‍ എവിടെയും സാധനങ്ങള്‍ കൈമാറാന്‍ വെറും 16 മണിക്കൂര്‍ എന്ന ആപ്തവാക്യവുമായി ആരംഭിച്ച കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സിന്റെ സേവനം പൊതുജനങ്ങളുടെ പൂര്‍ണ്ണമായ വിശ്വാസ്യത നേടി. പ്രതിദിന വരുമാനം വെറും 15,000 രൂപയില്‍ നിന്നും ഒരു ലക്ഷത്തിന് മുകളിലേക്ക് എത്തിയെന്നും പൊതുജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും ഫേസ്ബുക്ക് പേജിലൂടെ കെ എസ് ആര്‍ ടി സി വ്യക്തമാക്കി.
2023 ജൂണ്‍ 15 ന് ആരംഭിച്ച കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സേവനമാണ് നാല് മാസത്തിനകം വിജയം കൈവരിച്ചത്. കെ എസ് ആര്‍ ടി സി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സംബന്ധിച്ച ഫേസ്ബുക്ക് കുറിപ്പ്:-
കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് പൊതുജന വിശ്വാസ്യതയാര്‍ജ്ജിച്ച് വന്‍വിജയത്തിലേക്ക് ….
2023 ജൂണ്‍ 15നാണ് കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സേവനം ആരംഭിച്ചത്. ജൂലൈ മാസത്തോടെ കേരളത്തിലെ 45 ഡിപ്പോകളിലും കേരളത്തിന് പുറത്ത് മൂന്ന് സ്ഥലങ്ങളിലും ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സേവനം വളരെ വേഗമാണ് ജനശ്രദ്ധ ആകര്‍ഷിച്ചത്.
കേരളത്തില്‍ എവിടെയും സാധനങ്ങള്‍ കൈമാറാന്‍ വെറും 16 മണിക്കൂര്‍ എന്ന ആപ്തവാക്യവുമായി ആരംഭിച്ച കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സിന്റെ സേവനം പൊതുജനങ്ങളുടെ പൂര്‍ണ്ണമായ വിശ്വാസ്യത നേടിയതോടുകൂടി പുതിയ ചരിത്രമാണ് പിറക്കുന്നത്. പ്രതിദിന വരുമാനം വെറും 15,000 രൂപയില്‍ നിന്നും ഒരു ലക്ഷത്തിന് മുകളിലേക്ക് എത്തുവാന്‍ സഹായകമായത് പൊതുജനങ്ങള്‍ കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് അര്‍പ്പിച്ച വിശ്വാസം മാത്രമാണ്… കെഎസ്ആര്‍ടിസി- യുടെ ഡിപ്പോകളില്‍ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയര്‍ സര്‍വീസ് നടത്തുക. ഉപഭോക്താവ് തൊട്ടടുത്ത ഡിപ്പോയില്‍ നിന്ന് കൊറിയര്‍ കളക്ട് ചെയ്യുന്ന സംവിധാനമാണ് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസില്‍ തന്നെയാണ് കൊറിയര്‍ സര്‍വീസ് സംവിധാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഒരുക്കിയിട്ടുള്ളത്. 55 ഡിപ്പോകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് കൊറിയര്‍ സര്‍വീസ് നടത്തിവരുന്നത്.