DISTRICT NEWSKERALA

കെ എസ് ആർ ടിസിക്ക് കേന്ദ്രം 1000 ഇലക്ട്രിക് ബസുകൾ നൽകുന്നു

കെ എസ് ആർ ടിസിക്ക് കേന്ദ്രം 1000 ഇലക്ട്രിക് ബസുകൾ നൽകുന്നു. പൂർണമായും ഹരിത ഇന്ധനത്തിലേക്ക്‌ മാറുകയെന്ന കെ എസ് ആർ ടിസിയുടെ ലക്ഷ്യത്തിന്  രണ്ടു പദ്ധതികളിലൂടെയാണ് 1000 ഇലക്ട്രിക് ബസുകൾ കേന്ദ്രം നൽകുന്നത്. ദീർഘദൂര സർവീസിന് ഉപയോഗിക്കാവുന്ന 750 ബസുകൾ ഡ്രൈവർ അടക്കം വാടകയ്ക്ക് തരുന്നത് ഉൾപ്പടെയാണിത്. ശേഷിക്കുന്ന 250 ബസുകൾ സൗജന്യമാണ്. വായുമലിനീകരണവും ശബ്ദമലിനീകരണവും ഒഴിവാക്കുന്നതിനൊപ്പം സാമ്പത്തിക ഭദ്രതയും ഇതുവഴി കെ എസ് ആർ ടിസിക്ക്‌ ലഭിക്കും.

 

ഒരു കോടി രൂപയാണ് ഒരു ബസിന്റെ വില. ഒറ്റ ചാർജ്ജിൽ 400 കിലോമീറ്ററിലേറെ ഓടുന്നവയാണ് 750 ഇ-ബസുകൾ. നഗര സർവീസുകൾക്ക് ഉപയോഗിക്കുന്നവ ഒറ്റ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കും. ഊർജ്ജ വകുപ്പിന്റെ നാഷണൽ ബസ് പ്രോഗ്രം പ്രകാരം ലഭിക്കുന്ന 750 ബസുകൾക്ക് ഡ്രൈവറുടെ ശമ്പളം ഉൾപ്പെടെ കിലോമീറ്ററിന് 43 രൂപ വാടകയായി നൽകണം. ഡ്രൈവറെ നൽകുന്നത് ഒഴിവാക്കി വാടക നിരക്ക് കുറയ്ക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ ബസുകളെ സി എൻ ജിയിലേക്കും എൽ എൻ ജിയിലേക്കും മാറ്റുന്ന പദ്ധതിയും ഗതാഗത വകുപ്പ് തയ്യാറാക്കി വരുന്നു. സി എൻ ജിയുടെ വില കുറയുന്നതിനുസരിച്ച് 3000 ഡ‌ീസൽ ബസുകൾ കൂടി സി എൻ ജിയിലേക്ക് മാറ്റും. പരീക്ഷണാടിസ്ഥാനത്തിൽ അഞ്ച് ബസുകൾ സി എൻ ജിയിലേക്ക് മാറ്റിയത് വിജയം കണ്ടിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button