KERALAUncategorized
കെ.എസ്.ഇ.ബി.യുടെ കരാർവാഹനത്തിന് ഫിറ്റ്നസും പെർമിറ്റുമില്ല, പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്
കെ.എസ്.ഇ.ബി ക്കുവേണ്ടി കരാറടിസ്ഥാനത്തിൽ ഓടിയ വാഹനത്തിന് ഫിറ്റ്നസും പെർമിറ്റുമില്ല. പരിശോധനയ്ക്കിടെ നികുതിയൊടുക്കിയതിന്റെ തെളിവും ഹാജരാക്കാനായില്ല. പുത്തൂർ മാനിപുരം റോഡിൽ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ നടന്ന വാഹനപരിശോധനയ്ക്കിടെ ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് കൊടുവള്ളി വിഭാഗമാണ് ജീപ്പ് പിടികൂടിയത്. മോട്ടോർവാഹന നിയമം അനുസരിക്കാതെ നിരത്തിലിറങ്ങിയതിന് 9000 രൂപയാണ് ജീപ്പിന് പിഴചുമത്തിയത്.
താമരശ്ശേരി ട്രാൻസ്മിഷൻ കൺസ്ട്രക്ഷൻ സബ് ഡിവിഷനുവേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന ജീപ്പാണിത്. ഫിറ്റ്നസ് ഇല്ലാതെ റോഡിലിറങ്ങിയതിന് മൂവായിരം രൂപ, പെർമിറ്റില്ലാതെ ഓടിയതിന് മൂവായിരം, നികുതിയടയ്ക്കാതെ സർവീസ് നടത്തിയതിന് മൂവായിരം എന്നിങ്ങനെയാണ് പിഴചുമത്തിയത്. ഉണ്ണികുളം വയലട സ്വദേശിയുടെ ഉടമസ്ഥതയിൽ രജിസ്റ്റർ ചെയ്ത വാഹനമാണിത്.
Comments