KOYILANDILOCAL NEWS
കെ കെ ചാത്തു സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി: ചേമഞ്ചേരിയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായിരുന്ന കെ കെ ചാത്തുവിൻ്റെ സ്മരണക്കായ് നിർമിച്ച മന്ദിരം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മന്ദിരത്തിലൊരുക്കിയ കേരോത്ത് കണ്ടി ദാമോദരൻ നായർ സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം ഡോ സോമൻ കടലൂരും പാലിയേറ്റീവ് സെൻ്ററിൻ്റെ ഉദ്ഘാടനം കെ കെ മുഹമ്മദും നിർവ്വഹിച്ചു. മന്ദിരത്തിൽ കെ കെ ചാത്തു, കോരോത്ത് കണ്ടി ദാമോദരൻ നായർ, പാല്യേക്കണ്ടി ശിവദാസൻ എന്നിവരുടെ ഫോട്ടോകൾ അനാച്ഛാദനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ അധ്യക്ഷയായിരുന്നു. കെ രവീന്ദ്രൻ, ശാലിനി ബാലകൃഷ്ണൻ, പി ദേവദാസൻ. എന്നിവർ സംസാരിച്ചു. കെ പി ഷിനു സ്വാഗതവും വി പി രാജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് കലാപരികളും ഗാനമേളയും നടന്നു.
Comments