KERALAUncategorized
കെ ടി യു വി സി സിസ തോമസിന്റെ നിയമനം ഹൈക്കോടതി ശരിവെച്ചു
എ പി ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ഡോ. സിസ തോമസിന് നല്‍കിയ ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു. ഡോ. സിസ തോമസിന് ചുമതല നല്‍കിയതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തള്ളി. താത്കാലിക വിസിയായി സിസ തോമസിന് തുടരാം. സ്ഥിരം വിസിയെ ഉടന്‍ നിയമിക്കണമെന്നും കോടതി വ്യക്തമാക്കി.
Comments