KOYILANDILOCAL NEWS

കെ.പി.കായലാടിനെ അനുസ്മരിച്ചു

മേപ്പയ്യൂര്‍: പുരോഗമന കലാസാഹിത്യസംഘത്തിന്റെയും കെ.പി.കായലാട് ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ കെ.പി.കായലാട് അനുസ്മരണം സംഘടിപ്പിച്ചു. ഓണ്‍ലൈനില്‍ നടന്ന പരിപാടി എഴുത്തുകാരന്‍ രാജന്‍ തിരുവോത്ത് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ കെ.കെ.രാഘവന്‍ അധ്യക്ഷനായിരുന്നു. കെ.കുഞ്ഞിരാമന്‍ അനുസ്മരണപ്രഭാഷണം നടത്തി.

പുരോഗമന കലാസാഹിത്യസംഘം ഏര്‍പ്പെടുത്തിയ അഞ്ചാമത് കെ.പി.കായലാട് സാഹിത്യ പുരസ്‌കാരം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ശിവദാസ് പുറമേരിക്ക് സമര്‍പ്പിച്ചു. ദേശാഭിമാനി വാരിക പത്രാധിപര്‍ പ്രൊഫ: സി.പി.അബൂബക്കര്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പ്രസന്ന, മേപ്പയ്യൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.പി.ശോഭ, കെ.രാജീവന്‍,പി.പി.രാധാകൃഷ്ണന്‍ ,എന്‍.രാമദാസ്,പി.കെ.ഷിംജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. കെ.രതീഷ് സ്വാഗതവും എ.എം.കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button