KOYILANDILOCAL NEWS
കെ പി കായലാട് സാഹിത്യ പുരസ്കാരം – 2023 സൃഷ്ടികൾ ക്ഷണിച്ചു
പുരോഗമനകലാസാഹിത്യസംഘം മേപ്പയൂർ ഏർപ്പെടുത്തിയ ഏഴാമത് കെ പി കായലാട് സാഹിത്യ പുരസ്കാരത്തിനായി സൃഷ്ടികൾ ക്ഷണിച്ചു. 2015 മുതൽ പ്രസിദ്ധീകരിക്കപ്പെട്ട കവിതാസമാഹാരങ്ങൾക്കാണ് ഇത്തവണ പുരസ്കാരം നൽകുന്നത്.
സൃഷ്ടികൾ മൂന്നു പകർപ്പുകൾ സഹിതം 2022 ഡിസംബർ 20 ന് മുൻപായി ലഭിക്കുന്ന വിധത്തിൽ അയക്കേണ്ടതാണ്. പുരസ്കാരം 2023 ജനുവരി ഏഴിന് സുനിൽ പി ഇളയിടം പങ്കെടുക്കുന്ന കെ പി കായലാട് അനുസ്മരണ പരിപാടിയിൽ സമർപ്പിക്കും. ക്യാഷ് അവാർഡ് ,മെമന്റോ, പ്രശസ്തിപത്രം എന്നിവയാണ് പുരസ്കാരജേതാവിന് നൽകുക.
സൃഷ്ടികൾ അയക്കേണ്ട വിലാസം: കെ.രതീഷ്, കോർഡിനേറ്റർ കെ.പി.കായലാട് സാഹിത്യ പുരസ്കാരം -2023 മേപ്പയൂർ പി ഒ കോഴിക്കോട്-673 524. ഫോൺ: 9946060727,9645686526
Comments