കെ റെയിൽ കേരളത്തിന്റെ ആരാച്ചാരാകും
കെ റെയിൽ കേരളത്തിൽ സ്ഥാപിക്കപ്പെട്ടാൽ നമ്മുടെ നാടിന്റെ ആരാച്ചാരയി അത് മാറുമെന്ന് കല്പറ്റ നാരായണൻ അഭിപ്രായപെട്ടു.പരിസ്ഥിതി ലോലമായ പ്രദേശങ്ങളിലൂടെ കടന്ന് പോവുകയും കോടികണക്കിന് രൂപയുടെ കച്ചവട കണ്ണുമുള്ള കമ്മിഷൻ മാത്രം ലക്ഷ്യമിട്ടുള്ള ഒരു പദ്ധതി എന്തിനുവേണ്ടി എന്ന് ഇന്നും മനസിലാകുന്നില്ലെന്നു അദ്ദേഹം പറഞ്ഞു.സംസ്‍കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടാൻ ഷൗക്കത്തു നയിക്കുന്ന കെ റെയിൽ വേഗതയല്ല വേദന മാത്രം സന്ദേശം നൽകി നടത്തുന്ന സാംസ്‌കാരിക യാത്രയ്ക്ക് കൊയിലാണ്ടി പൂക്കാട് ടൗണിൽ നൽകിയ സ്വീകരണം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..മനോജ് കാപ്പാട് അധ്യക്ഷത വഹിച്ചു. ജാഥ ലീഡർ ആര്യാടൻ ഷൗക്കത്ത്, എൻ വി പ്രദീപ് കുമാർ, ടി ടി ഇസ്മായിൽ, മഠത്തിൽ നാണു,രാജേഷ് കീഴരിയൂർ, ഇ. ആർ. ഉണ്ണി, ടി. വി മുരളി എൻ വി ബിജു, ഷബീർ എളവന കണ്ടി എൻ.മുരളി സംസാരിച്ചു..
സംസ്കാര സാഹിതിയുടെ കലികാലകല്ല് എന്ന നാടകവും അവതരിപ്പിച്ചു.