KOYILANDILOCAL NEWS

കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് സി പി ഐ (എം എൽ) റെഡ് സ്റ്റാർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു

കൊയിലാണ്ടി: കേരളത്തെ നശിപ്പിക്കുന്ന കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് സി പി ഐ (എംഎൽ) റെഡ് സ്റ്റാർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ പാർപ്പിട രഹിതർക്കും ഭൂരഹിതർക്കും മിച്ചഭൂമികൾ പതിച്ചു നൽകുക, പുതിയ വിദ്യാഭ്യാസ നയം എൻ ഇ പി നടപ്പിലാക്കരുത് എന്നീ  ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. കേന്ദ്ര പോളിറ്റ് ബ്യൂറോ അംഗം പി ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. എ എം സ്മിത, ശ്രീജിത്ത് ഒഞ്ചിയം, വി എ  ബാലകൃഷ്ണൻ, എ എം അഖിൽ കുമാർ, ആർ കെ ബാബു, കെ ബാബുരാജ് ,കെ പി സുനിൽ കുമാർ, എ എം ലെനിന എന്നിവർ സമ്മേളന നടപടികൾ നിയന്ത്രിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എം പി കുഞ്ഞിക്കണാരൻ സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനം പതിനേഴംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായി എ എം അഖിൽ കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button