LOCAL NEWS
കെ റെയിൽ വിരുദ്ധ സമിതി സമരത്തിന്
കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ സമരപ്രഖ്യാപന യോഗം കൊയിലാണ്ടി ആർട്സ് കോളേജ് അങ്കണത്തിൽ ചേർന്നു .പരിസ്ഥിതി പ്രവർത്തകൻ എൻ വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പതിനായിരക്കണക്കിനു കുടുംബങ്ങൾക്ക് കിടപ്പാടം നഷ്ടപ്പെടുന്ന ഈ പദ്ധതിയിൽ കോടിക്കണക്കിന് രൂപയുടെ കമ്മീഷൻ ഇടപാടുകൾ മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വരുംതലമുറയെ കടക്കെണിയിൽ ആക്കുന്ന ഈ പദ്ധതി ഉപേക്ഷിക്കണമെന്നും ആ വശ്യപ്പെട്ടുജില്ലാ ചെയർമാൻ ടി ടി ഇസ്മയിൽ, കൊയിലാണ്ടി മേഖല ചെയർമാൻ കെ സുകുമാരൻ മാസ്റ്റർ, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, മനോജ് പയറ്റുവളപ്പിൽ, മുസ്തഫ ഒലിവ്, കെ എസ് ഗോപാലകൃഷ്ണൻ, രവീന്ദ്രൻ നെട്ടൂര്, ബിജു നിബാൽ പയറ്റുവളപ്പിൽ, നിഷാന്ത് മാസ്റ്റർ, പ്രൊഫസർ ശ്രീജിത്ത്, പ്രകാശ് ചന്ദ്രൻ, സത്യനാഥൻ പങ്കെടുത്തു.
Comments