LOCAL NEWS

കെ.ശിവരാമൻ : നിസ്വാർത്ഥനായ പൊതുപ്രവർത്തകൻ കെ. പ്രവീൺ കുമാർ


കൊയിലാണ്ടി: കെ.ശിവരാമൻ നിസ്വാർത്ഥനായ പൊതുപ്രവർത്തകനായിരുന്നുവെന്ന് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ പറഞ്ഞു. കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി അംഗവും ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ഉപാധ്യയനും ചെങ്ങോട്ട് കാവ് മുൻ പഞ്ചായത്ത് പ്രസിഡണ്ടും പ്രമുഖ സഹകാരിയും മികച്ച അധ്യാപകനും സിനിമാ-നാടക പ്രവർത്തകനും കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ.ശിവരാമൻ മാസ്റ്ററുടെ പത്താം ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ കെ വിജയൻ അധ്യക്ഷത വഹിച്ചു. എൻ.മുരളീധരൻ ,പി. രത്നവല്ലി, മഠത്തിൽ നാണു. രാജേഷ് കീഴരിയൂർ, സി.വി.ബാലകൃഷ്ണൻ , വി.വി.സുധാകരൻ, പി.എൻ സരള , കെ. അബ്ദുൾ ഷുക്കൂർ സംസാരിച്ചു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button