Uncategorized
കേന്ദ്രസര്‍ക്കാര്‍ ഭാരത് വാഹന രജിസ്ട്രേഷന്‍ നടപടികള്‍ എളുപ്പത്തിലാക്കി
ഭാരത് വാഹന രജിസ്ട്രേഷന്‍ (ബി എച്ച്) നടപടികള്‍ എളുപ്പത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. പഴയവാഹനങ്ങള്‍ ബി എച്ച് രജിസ്ട്രേഷനിലേക്ക് മാറ്റാനും നിലവിലുള്ളവയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനുമുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. നികുതിനഷ്ടം ഭയന്ന് സംസ്ഥാനസര്‍ക്കാര്‍ എതിര്‍പ്പുയര്‍ത്തുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി.
ബി എച്ച് രജിസ്ട്രേഷന് അര്‍ഹതയുള്ളവര്‍ക്ക് പഴയവാഹനങ്ങള്‍ ബി എച്ചിലേക്ക് മാറ്റാനാകും. താമസസ്ഥലത്തോ, ജോലിചെയ്യുന്ന സ്ഥലത്തോ രജിസ്ട്രേഷന്‍ മാറ്റത്തിന് അപേക്ഷിക്കാം. കേന്ദ്രസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സൈനികര്‍, അഞ്ചു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ ജീവനക്കാര്‍ തുടങ്ങി ബി എച്ച് രജിസ്ട്രേഷന് അര്‍ഹതയുള്ളവര്‍ക്കെല്ലാം സൗകര്യം ഉപയോഗിക്കാം.
Comments