കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എതിരായ കമ്മീഷൻ നിയനം സ്റ്റേ ചെയ്തു
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ വ്യാജതെളിവുണ്ടാക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചതിനെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് വി കെ മോഹനന്‍ കമീഷന്റെ നിയമനം ഹൈക്കോടതി മരവിപ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാറിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച് എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് പുറപ്പെടുവിച്ചു. മുഖ്യമന്ത്രിക്ക് തല്‍കാലം നോട്ടീസില്ല. വിശദമായ വാദം പിന്നീട് കേള്‍ക്കും.
കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റിനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന ഇഡിയുടെ വാദം കോടതി അംഗീകരിച്ചു. കേസ് കോടതിയുടെ പരിഗണനയിലാണെന്നും ഏജന്‍സിക്കെതിരെ അന്വേഷണം നടത്താന്‍ കോടതിക്കു മാത്രമേ കഴിയൂവെന്നും ഇഡി ബോധിപ്പിച്ചു.
ഹര്‍ജി നിലനില്‍ക്കില്ലെന്നും ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം ഭരണഘടയുടെ 131-ാം അനുച്‌ഛേദത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും സുപ്രീം കോടതിയാണ് തിരുമാനമെടുക്കേണ്ടതെന്നുമുള്ള സര്‍ക്കാരിന്റെ വാദം ഹൈക്കോടതി തള്ളി.