LOCAL NEWS

കേന്ദ്ര സർക്കാർ പിന്തുടർന്നു വരുന്ന തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താൻ അധ്യാപകർ രംഗത്തിറങ്ങണമെന്ന് കെ എസ് ടി എ മുപ്പത്തിരണ്ടാം ജില്ലാ സമ്മേളനം ആഹ്വാനം


കൊയിലാണ്ടി: കേന്ദ്ര സർക്കാർ പിന്തുടർന്നു വരുന്ന തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താൻ അധ്യാപകർ രംഗത്തിറങ്ങണമെന്ന് കെ എസ് ടി എ മുപ്പത്തിരണ്ടാം ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു.ജനാധിപത്യ മത നിരപേക്ഷതയും ഇന്ത്യൻ ഭരണഘടന, ഫെസറലിസം എന്നിവയും കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. തങ്ങൾക്ക് ഇഷ്ടമില്ലാത്ത സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടനം കയറി വികസനം മുടക്കുന്ന രീതിയിലാണ് കേന്ദ്ര സർക്കാർ പെരുമാറുന്നത്.പി എഫ് ആർഡിഎ നിയമം പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി രാജ്യവ്യാപകമായി പുന:സ്ഥാപിക്കണമെന്നും സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

രണ്ടാം ദിവസം നടന്ന സാംസ്ക്കാരിക സമ്മേളനം ഡോ എം സി അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു.വി കെ ജിതേഷ് അധ്യക്ഷനായി. കെ പി രാജൻ സ്വാഗതവും വിപി മനോജ് കുമാർ നന്ദിയും പറഞ്ഞു.
പൊതുചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി ആർ എം രാജൻ മറുപടി പറഞ്ഞു.സംസ്ഥാന പ്രസിഡൻ്റ് ഡി സുധീഷ്, വൈസ് പ്രസിഡൻ്റ് സി സി വിനോദ് കുമാർ, സംസ്ഥാന എക്സി.അംഗങ്ങളായ വി പി രാജീവൻ, പി എസ് സ്മിജ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ എൻ സജീഷ് നാരായണൻ, കെ ഷാജിമ, സി സതീശൻ എന്നിവർ സംസാരിച്ചു.

വിദ്യാഭ്യാസ മേഖലയിലെ ഏകീകരണ പ്രക്രിയത്വരിതപ്പെടുത്തണമെന്നും കേരള സർക്കാരിൻ്റെ സ്ത്രീ പക്ഷ നിലപാടുകൾക്ക് പിന്തുണ നൽകണമെന്നും എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം പിഎസ് സി ക്ക് വിടണമെന്നും അന്ധവിശ്വാസത്തിനെതിരെയും അനാചാരത്തിനെതിരെയുമുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്നും സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button