KERALA
കേരളത്തിന്‍റെ ഗതാഗത മേഖലയില്‍ സ്വകാര്യവത്കരണത്തിന് നീക്കം; പിഴ ഈടാക്കാനുള്ള അധികാരം സ്വകാര്യ കമ്പനിക്ക്
കേരളത്തിന്‍റെ ഗതാഗത മേഖലയില്‍ സ്വകാര്യവത്കരണത്തിന് നീക്കം. ഗതാഗത നിയമങ്ങളുടെ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കാനുള്ള അധികാരം സ്വകാര്യ കമ്പനിക്ക് കൈമാറാനാണ് ആലോചന. ഈടാക്കുന്ന പിഴയുടെ നിശ്ചിത ശതമാനം കരാറെടുക്കുന്ന കമ്പനിക്ക് ലഭിക്കും.
200 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു. യു.എ.ഇയിലെ ഗതാഗത നിയന്ത്രണ സംവിധാനം പഠിച്ച് ഐ.ജി മനോജ് എബ്രഹാം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി.
അമിതവേഗം, ചുവന്ന ലൈറ്റ് മറികടക്കല്‍, അനധികൃത പാര്‍ക്കിങ്, ഹെല്‍മറ്റില്ലാതെയുള്ള യാത്ര, വാഹനം ഓടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങി നിയമ ലംഘനങ്ങളൊക്കെ കണ്ടെത്തി പിഴ ചുമത്താന്‍ സ്വകാര്യ കമ്പനിക്ക് അധികാരമുണ്ടാകും. ഇതിന് വേണ്ട സജ്ജീകരണങ്ങളെല്ലാം ആഗോള ടെന്‍ഡറിലൂടെ തെരഞ്ഞെടുക്കുന്ന കമ്പനി ഒരുക്കണം.
Comments