MAIN HEADLINES

കേരളത്തിന് വീണ്ടും ആശ്വസിക്കാം; ഇന്ന് ആർക്കും കൊവിഡ് ബാധയില്ല; 61 പേർ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡ് ബാധയില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്തത്. മെയ് ഒന്നിന് ആർക്കും രോഗബാധ ഉണ്ടായിരുന്നില്ല. രണ്ടിന് രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതേ സമയം, 61 പേർ ഇന്ന് മാത്രം രോഗമുക്തരായി. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

 

ഇതുവരെ 499 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരുന്നത്. അതിൽ 95 പേർ ചികിത്സയിൽ ഉണ്ടായിരുന്നു. 61 പേർ ഇന്ന് നെഗറ്റീവായതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവർ 34ലേക്ക് ചുരുങ്ങി. 21724 പേർ ഇപ്പോൽ നിരീക്ഷണത്തിലുണ്ട്. 21352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 33010 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 32315 എണ്ണം രോഗബാധയില്ല എന്ന് സ്ഥിരീകരിച്ചു. സാമൂഹ്യ സമ്പർക്കം കൂടുതൽ ഉള്ളവരിൽ നിന്ന് ശേഖരിച്ച 2431 സാമ്പിളുകളിൽ 1846 എണ്ണം നെഗറ്റീവ് ആണ്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button