Uncategorized

കേരളത്തിലേക്കുള്ള രണ്ടാമത്തെ വന്ദേഭാരത് ഉടനുണ്ടാകുമെന്ന് സൂചന

കേരളത്തിലേക്കുള്ള രണ്ടാമത്തെ വന്ദേഭാരത് ഉടനുണ്ടാകുമെന്ന് സൂചന നൽകിലോക്കോ പൈലറ്റുമാർക്ക് ഉൾപ്പെടെ ചെന്നൈയിൽ പരിശീലനം തുടങ്ങി. മംഗളൂരുവിൽ പിറ്റ്‌ലൈനും സജ്ജമാക്കി. തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ ചില വണ്ടികളുടെ സമയം മാറ്റിയതും ഇതിന്റെ സൂചനയാണ്.

നിലവിൽ വന്ദേഭാരത് (20634) തിരുവനന്തപുരത്തുനിന്ന് പുലർച്ചെ 5.20-നാണ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.20-ന് കാസർകോട്ടെത്തും. ഇതേ സമയത്ത്‌ രണ്ടാം വന്ദേഭാരത് മംഗളൂരുവിൽനിന്ന് പുറപ്പെടുന്നതിനാണ് പരിഗണന. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തി തിരിച്ച് രണ്ടുമണിയോടെ പുറപ്പെട്ടാൽ രാത്രി 11 മണിക്കുള്ളിൽ മംഗളൂരുവിലെത്തും.

തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (12082), ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് (16307) തുടങ്ങിയ വണ്ടികളുടെ സമയം പുനഃക്രമീകരിച്ചു. ജനശതാബ്ദി രാത്രി 12.25-ന് പകരം 12.50-നാണ് കണ്ണൂരിലെത്തുക. എക്സിക്യുട്ടീവ് (16307) കുറ്റിപ്പുറം മുതൽ 30 മിനുട്ട് വരെ വൈകും. കണ്ണൂരിൽ രാത്രി 11.10-ന് തന്നെ എത്തും.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button