KERALAMAIN HEADLINES

കേരളത്തിൽ ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

കേരളത്തിൽ ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി റദ്ദാക്കി. എറണാകുളം – ​ഗുരുവായൂർ സ്പെഷലും ഇന്ന് സർവീസ് നടത്തില്ല. മലബാർ എക്സ്പ്രസ്, സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും.

നാളെ മം​ഗളൂരു സെൻട്രൽ-തിരുവനന്തപുരം മലബാർ എക്സ്പ്രസ്, എംജിആർ ചെന്നൈ-തിരുവനന്തപുരം മെയിൽ, മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് തുടങ്ങിയ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും,

06423 കൊല്ലം-തിരുവനന്തപുരം എക്സ്പ്രസ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കഴക്കൂട്ടത്തും 06430 നാ​ഗർകോവിൽ- കൊച്ചുവേളി എക്സ്പ്രസ് സ്പെഷ്യൽ നേമത്തും യാത്ര അവസാനിപ്പിക്കും.16629 തിരുവനന്തപുരം-മം​ഗളൂരു എക്സ്പ്രസ് വൈകുന്നേരം 6.45നും 12624 തിരുവനന്തപുരം-ചെന്നൈ മെയിൽ പകൽ 3.05നും കൊച്ചുവേളിയിൽ നിന്നും പുറപ്പെടും. 06424 തിരുവനന്തപുരം-കൊല്ലം അൺറിസർവ്ഡ് സ്പെഷ്യൽ കഴക്കൂട്ടത്തുനിന്ന് പുറപ്പെടും.വെള്ളിയാള്ച മുതൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ ഭക്ഷണ ശാലകൾ അടക്കം എല്ലാ കച്ചവട സ്ഥാപനങ്ങളും അടപ്പിച്ചിട്ടുണ്ട്. സ്റ്റേഷന്റെ തമ്പാനൂർ ഭാ​ഗത്തെ പാർക്കിങ് ചൊവ്വാഴ്ച വരെ നിയന്ത്രിച്ചിട്ടുണ്ട്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button