KERALAMAIN HEADLINES

കേരളത്തിൽ കോവിഡ് വാക്സിൻ ഉൽപാദന യൂണിറ്റ് വരുന്നു

കേരളത്തിൽ വാക്സിൻ നിർമ്മാണ ഉൽപാദന യൂണിറ്റ് ആരംഭിക്കാൻ സർക്കാർ പദ്ധതി. തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ ആയിരിക്കും ഉൽപാദന കേന്ദ്രം പ്രവർത്തിക്കുക. ഇതിനായി അടിയന്തിര  നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡോ. എസ്. ചിത്ര ഐ.എ. എസ് ആയിരിക്കും വാക്‌സിന്‍ നിര്‍മ്മാണ  പ്രോജക്ട് ഡയറക്ടർ.

ഡോ. കെ.പി. സുധീര്‍ (ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി) ചെയര്‍മാനായിരിക്കും. ഡോ. ബി. ഇക്ബാല്‍ (സ്റ്റേറ്റ് ലെവല്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റി കോവിഡ് മാനേജ്‌മെന്റ്), ഡോ. വിജയകുമാര്‍ (വാക്‌സിന്‍ വിദഗ്ദ്ധന്‍, ഡോ. റെഡ്ഡീസ് ലബോറട്ടറി, ഹൈദരാബാദ്), ഡോ. രാജന്‍ ഖോബ്രഗഡെ(പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്), ഡോ. രാജമാണിക്യം (മാനേജിംഗ് ഡയറക്ടര്‍ കെ.എസ്.ഐ.ഡി.സി.) എന്നിവര്‍ മെമ്പര്‍മാരായി വര്‍ക്കിംഗ് ഗ്രൂപ്പും നിലവിൽ വരും.

പ്രമുഖ കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും വാക്‌സിന്‍ ഉല്‍പ്പാദനം സാധ്യമാക്കുന്നതിനും വര്‍ക്കിംഗ് ഗ്രൂപ്പിനായിരിക്കും ചുമതല

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button