KERALA
കേരളത്തിൽ ദേശീയപാതാ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ്
തിരുവനന്തപുരം∙ കേരളത്തിൽ ദേശീയപാതാ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ പുനരാരംഭിക്കാൻ ദേശീയപാത അതോറിറ്റി രേഖാമൂലം അനുമതി നൽകി. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഇതോടെ സ്ഥലമേറ്റെടുപ്പ് നടപടികൾ വീണ്ടും വേഗത്തിലാകും.
അതേസമയം, സ്ഥലമേറ്റെടുപ്പിനു ചെലവു കൂടുതലായതിനാൽ സംസ്ഥാന സർക്കാർ 5500 കോടി രൂപ നൽകണമെന്ന കേന്ദ്രസർക്കാരിന്റെ പുതിയ നിബന്ധനയെ എങ്ങനെ മറികടക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതലയോഗമ ചേരാൻ തീരുമാനിച്ചുട്ടുണ്ടെങ്കിലും നടന്നിട്ടില്ല.
Comments