KOYILANDILOCAL NEWS

കേരളത്തില്‍ കാലങ്ങളായി നില നില്‍ക്കുന്ന മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രസ്താവനകളില്‍ നിന്നും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വിട്ടു നില്‍ക്കണമെന്ന് കെ എന്‍ എം മേപ്പയ്യൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു

മേപ്പയ്യൂര്‍: കേരളത്തില്‍ കാലങ്ങളായി നില നില്‍ക്കുന്ന മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രസ്താവനകളില്‍ നിന്നും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വിട്ടു നില്‍ക്കണമെന്ന് കെ എന്‍ എം മേപ്പയ്യൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഹിന്ദു, മുസ്ലിം കൃസ്ത്യന്‍ ഐക്യമാണ് കേരളത്തിന്റെ അഭിമാനം. തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നാടിനെയും ജനങ്ങളെയും രണ്ടായി വിഭജിക്കാനുള്ള ശ്രമം ആരില്‍ നിന്നുണ്ടായാലും ശക്തമായി ചെറുക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
മേപ്പയ്യൂര്‍ സലഫി കാമ്പസില്‍ നടന്ന കെ എന്‍ എം മേപ്പയ്യൂര്‍ മണ്ഡലം പ്രവര്‍ത്തക സംഗമം കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി വി അമ്മത് മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി കെ എം എ അസീസ്, കെ എന്‍ എം ജില്ല സെക്രട്ടറി എന്‍ കെ എം സക്കരിയ്യ, ഹമീദലി അരുര്, ഐ എസ് എം ജില്ല സെക്രട്ടറി ഷമീര്‍ വാകയാട്, എം ജി എം ജില്ല സെക്രട്ടറി മറിയം ടീച്ചര്‍, എം എസ് എം ജില്ല പ്രസിഡന്റ് മുഹമ്മദ് നാദാപുരം എന്നിവര്‍ സംസാരിച്ചു. കെ എന്‍ എം മണ്ഡലം സെക്രട്ടറി എ പി അബ്ദുല്‍ അസീസ് സ്വാഗതവും വികെ അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button