കേരളാ പ്രിന്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ നാളെ (മെയ് 19) പ്രിന്റിംഗ് തൊഴിലാളികൾ പണിമുടക്കി ധർണ്ണ നടത്തുന്നു.
കോഴിക്കോട്: ഒരു ലക്ഷത്തോളം പേർ ഉപജീവന മാർഗ്ഗമായി സ്വീകരിച്ചിരുന്ന പ്രിന്റിംഗ് വ്യവസായത്തെ സംരക്ഷിക്കുന്നതിനാവശ്യമായ ക്രിയാത്മകമായ സമീപനങ്ങൾ ഗവൺമെന്റുകൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരളാ പ്രിന്റേഴ്സ് അസോസിയേഷൻ മെയ് 19 ന് ജില്ലാ കേന്ദ്രങ്ങളിൽ ധർണ്ണ നടത്തുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചുഅനിയന്ത്രിതമായ പേപ്പർ വിലവർദ്ധനവിനും അച്ചടി അനുബന്ധ സാമഗ്രികളുടെ വിലക്കയറ്റത്തിനും ജി എസ് ടി നിരക്ക് വർദ്ധനവിനുമെതിരെ കേരളത്തിലെ മുഴുവൻ പ്രസ്സുകളും അടച്ചിട്ടു കൊണ്ട് ജീവനക്കാരും കുടുംബാംഗങ്ങളുമുൾപ്പടെയാണ് കേന്ദ്ര-സംസ്ഥാന സർക്കാരാഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചിരിക്കുന്നത് കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെത്തന്നെ അച്ചടി വ്യവസായം വർഷങ്ങളായി വലിയ പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണെന്നും ഈ വ്യവസായത്തെ രക്ഷിക്കാനാണ് സമര രംഗത്തിറങ്ങുന്നതെന്നും ഭാരവാഹികൾ അറിയിച്ചു