Uncategorized

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ കേരളത്തിലെ മൂന്ന് ഗവണ്‍മെന്‍റ് ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ കേരളത്തിലെ മൂന്ന് ഗവണ്‍മെന്‍റ് ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി. എറണാകുളം, തിരുവനന്തപുരം, തൃശൂർ ലോ കോളജുകളിലെ പ്രിൻസിപ്പൽമാരെയാണ് അസാധുവാക്കിത്. തിരുവനന്തപുരം ഗവൺമെന്‍റ് ലോ കോളേജിലെ ബിജു കുമാർ, തൃശൂർ ഗവൺമെന്‍റ് ലോ കോളേജിലെ വി ആർ ജയദേവൻ എറണാകുളം ഗവൺമെന്‍റ് ലോ കോളേജിലെ ബിന്ദു എം നമ്പ്യാർ  എന്നിവരുടെ നിയമനമാണ് റദ്ദാക്കിയത്.

 

യുജിസി മാനദണ്ഡങ്ങൾ പാലിച്ചല്ല പ്രിൻസിപ്പൽമാരെ നിയമിച്ചതെന്ന് അഡ്മിനിസ്ട്രേവീവ് ട്രിബ്യൂണൽ വ്യക്തമാക്കി. മാനദണ്ഡപ്രകാരം സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താൻ സർക്കാരിന് ട്രിബ്യൂണല്‍  നിർദേശം നല്‍കി. പ്രിൻസിപ്പൽ നിയമനം ചോദ്യം ചെയ്ത് എറണാകുളം ലോ കോളജിലെ  അധ്യാപകനായ ഡോക്ടർ ഗിരിശങ്കർ എസ് എസ് ആണ് ട്രിബ്യൂണലിനെ  സമീപിച്ചത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button