ANNOUNCEMENTSKERALA

കേരള എൻട്രൻസ് വ്യാഴാഴ്ച. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

കേരള എൻജിനിയറിങ്‌, ഫാർമസി കോഴ്സ്  പ്രവേശന പരീക്ഷയായ കീം- വ്യാഴാഴ്‌ച നടക്കും. ഇത്തവണ ജില്ലാ കേന്ദ്രങ്ങൾക്കുപുറമെ  എല്ലാ താലൂക്കുകളിലും പരീക്ഷാ കേന്ദ്രമുണ്ട്. കൂടാതെ ഗാസിയാബാദ്, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമുണ്ട്‌. 1 12 097 വിദ്യാർഥികളാണ്‌ കീം എഴുതുന്നത്‌.  105800 വിദ്യാർഥികൾ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തു.

നിർദേശങ്ങൾ
പരീക്ഷാ സാമഗ്രികൾക്കു പുറമെ കുടിവെള്ളം, ഭക്ഷണം എന്നിവ കരുതണമെന്നും ഇവ കൈമാറ്റം ചെയ്യാൻ പാടില്ല എന്നും ഇത്തവണ നിർദേശമുണ്ട്.

വിദ്യാർഥികളും രക്ഷിതാക്കളും പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരും ഡബിൾ മാസ്ക് /എൻ 95 മാസ്ക് നിർബന്ധമായും ധരിക്കണം.

പ്രവേശന കവാടത്തിൽ തെർമൽ സ്കാനിങ്ങിന് വിധേയമാക്കും. സാനിറ്റൈസർ നൽകും.

പൊലീസിനൊപ്പം ഓരോ പരീക്ഷാ കേന്ദ്രത്തിലും മൂന്ന്‌ ഫയർ ആൻഡ്‌ റസ്‌ക്യൂ സിവിൽ ഡിഫൻസ് ഫോഴ്സസിലെ സന്നദ്ധസേനാ പ്രവർത്തകരുടെയും സേവനം ലഭ്യമാകും.

ഉച്ചഭക്ഷണവേളയിൽ പുറത്തിറങ്ങുന്നവർ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സന്നദ്ധസേനാ പ്രവർത്തകർ ഉണ്ടാകും.

കോവിഡ് പോസിറ്റീവ് ക്വാറന്റയിനിൽ ഉള്ളവർക്ക്‌ പ്രത്യേകം ടോയ്‌ലറ്റുകൾ ലഭ്യമാകും.

പരീക്ഷ കഴിഞ്ഞു മടങ്ങുമ്പോൾ തിരക്കൊഴിവാക്കാനായി നിശ്ചിത ഇടവേളകളിലായിരിക്കും ഹാളിൽനിന്ന്‌ പുറത്തുവിടുക.

വിദ്യാർഥികളെ അനുഗമിക്കുന്ന രക്ഷിതാക്കൾ കഴിവതും പരീക്ഷയ്ക്കുമുന്നേ മടങ്ങിപ്പോയി, പരീക്ഷയ്ക്കുശേഷം തിരിച്ചെത്തണം.

ഇതിനു കഴിയാത്തവർക്ക്‌ പരീക്ഷാ കേന്ദ്രത്തിനടുത്ത് വിശ്രമകേന്ദ്രം ഒരുക്കും.

സ്വകാര്യ വാഹനങ്ങളിൽ പരീക്ഷയ്ക്ക് എത്തുന്ന കണ്ടെയ്‌ൻമെന്റ്‌ സോണിൽനിന്നുള്ള വിദ്യാർഥികൾ “Entrance Examination Purpose’ എന്ന ബോർഡുവച്ചാൽ യാത്രാനുമതി ലഭ്യമാകും.

വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ്, പരീക്ഷയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അവരുടെ ഐഡി കാർഡ് എന്നിവ യാത്രാപാസായി ഉപയോഗിക്കാം.

തെർമൽ സ്കാനിങ്ങിൽ അധിക താപനില കാണിക്കുന്നവർക്ക്‌ പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേക ഹാളുകൾ സജ്ജീകരിച്ചിട്ടുണ്ട്.

സംശയനിവാരണത്തിനായി  കീം ഹെൽപ് ലൈൻ നമ്പർ: 0471 2525300

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button