KERALAUncategorized
കേരള-കര്‍ണാടക അതിര്‍ത്തിയിൽ കടുവയുടെ ആക്രമണത്തില്‍ രണ്ട് മരണം
കേരള-കര്‍ണാടക അതിര്‍ത്തിയിൽ കടുവയുടെ ആക്രമണത്തില്‍ രണ്ട് മരണം. 12 വയസുളള കുട്ടിയും 75കാരനായ മധ്യവയസ്‌കനുമാണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. വയനാട് തോല്‍പ്പെട്ടിക്ക് സമീപം കര്‍ണാടകയിലെ കുട്ടയിലെ കാപ്പിത്തോട്ടത്തിനടുത്താണ് സംഭവം.
ഞായറാഴ്ച വൈകിട്ടോടെയാണ് 12 വയസുകാരനായ ചേതനെ കടുവ ആക്രമിച്ചത്. കാപ്പിത്തോട്ടതിന്റെ സമീപത്തായിരുന്നു ചേതന്റെ വീട്. കുട്ടി വീടിന്റെ മുറ്റത്ത് മറ്റ് കുട്ടികളുമായി കളിക്കുന്നതിന്റെ ഇടയിലായിരുന്നു കടുവ ആക്രമിച്ചത്. ചേതന്റെ കാലിന്റെ തുടയ്ക്ക് കടിച്ചാണ് കടുവ കുട്ടിയെ കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയത്. കാല്‍ നഷ്ടപ്പെട്ട നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കുട്ടയിലെ കാപ്പിത്തോട്ടത്തിനടുത്ത് വെച്ച് തന്നെ ആയിരുന്നു 75കാരനായ രാജീവനെയും കടുവ ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
Comments