KOYILANDILOCAL NEWS
കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി സെമിനാർ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കേരള കർഷക സംഘം കോഴിക്കോട് ജില്ലാ സമ്മേളനം സപ്തംബർ 29 ,30 തിയ്യതികളിൽ പേരാമ്പ്രയിൽ നടക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ജില്ലാ സെക്രട്ടറി സ: പി. വിശ്വൻ മാസ്റ്റർ കൊയിലാണ്ടി സാംസ്ക്കാരിക നിലയത്തിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ ജോ: സെക്രട്ടറി പി.സി സതീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു.
സൂപ്രണ്ടിങ് എൻജിനീയർ എം കെ.മനോജ് വിഷയാവതരണം നടത്തി. വി. കെ.അശ്വതി ചർച്ച നിയന്ത്രിച്ചു. ഏരിയ വൈസ് പ്രസിഡണ്ട് സതി കിഴക്കയിൽ, ജില്ലാ കമ്മിറ്റി അംഗം ടി.വി ഗിരിജ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഏരിയ ജോ: സെക്രട്ടറി എം.എം രവീന്ദ്രൻ നന്ദിയും പറഞ്ഞു. കുറ്റ്യാടി ഇറിഗേഷൻ പദ്ധതിക്ക് 100 കോടി രൂപയുടെ സഹായം സർക്കാർ അനുവദിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Comments