CALICUTKOYILANDILOCAL NEWS
കേരള ഗാന്ധി കെ കേളപ്പനെ അനുസ്മരിച്ചു
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള ഗാന്ധി കെ കേളപ്പജിയെ അനുസ്മരിച്ചു. കൊയപ്പള്ളി തറവാട്ടില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കേളപ്പജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണത്തോടനുബന്ധിച്ച് കുടുംബാംഗങ്ങളെ ആദരിച്ചു. തറവാട് കാരണവരും കൊയപ്പള്ളി തറവാട് ട്രസ്റ്റിന്റെ പ്രസിഡന്റുമായ കെ അച്ചുതന്‍ നായര്‍ ആദരവ് ഏറ്റുവാങ്ങി. തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ്, കൊയിലാണ്ടി തഹസില്‍ദാര്‍ സി പി മണി, പി ബാലഗോപാലന്‍, ബന്ധുക്കളായ നന്ദകുമാര്‍ മൂടാടി, അമ്മിണി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments