കേരള ഗ്രാമീൺ ബാങ്ക് ചെങ്ങോട്ടുകാവ് ശാഖ ഡിജിറ്റൽ സാമ്പത്തിക സാക്ഷരത ക്യാമ്പയിൻ നടത്തി
കേരള ഗ്രാമീൺ ബാങ്ക് ചെങ്ങോട്ടുകാവ് ശാഖ ഡിജിറ്റൽ സാമ്പത്തിക സാക്ഷരത ക്യാമ്പയിൻ നടത്തി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തിയ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീബ മലയിൽ അധ്യക്ഷ ആയിരുന്നു. മുഖ്യഥിതി ബഹുമാനപെട്ട പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ബാബുരാജ് ചടങ്ങ് ഉത്ഘാടനം ചെയ്തു.
കേരള ഗ്രാമീണ ബാങ്ക് മുൻകൈ എടുത്ത് നടത്തുന്ന ഈ സാമ്പത്തിക സാക്ഷരത പരിപാടി മാതൃകപരമാണെന്നും സാധാരണകാരിലേക്ക് ബാങ്കിന്റെ ഇടപെടൽ കൂടുതലായി എത്തിച്ചേരാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപെട്ടു. തുടർന്ന് മരണപെട്ട ശ്രീമതി ഇന്ദിര ആലുള്ളകണ്ടി യുടെ PMSBY ഇൻഷുറൻസ് തുകയായ രണ്ട് ലക്ഷം രൂപ അവരുടെ കുടുംബത്തിന് പ്രസിഡന്റ് കൈമാറി. കേരളാ ഗ്രാമീണ ബാങ്കിലെ വിവിധ വായ്പപദ്ധതികളെ കുറിച്ചുള്ള ക്ലാസ്സ് നയിച്ച കേരള ഗ്രാമീണ ബാങ്ക് സീനിയർ മാനേജർ ശ്രീ രഘുനാഥ് വിവിധങ്ങളായ വായ്പകളെ കുറിച്ചും സബ്‌സിഡികളെ കുറിച്ചും വിശദമായി സംസാരിച്ചു.
ഡിജിറ്റൽ ബാങ്കിംഗിനറെ സാദ്ധ്യതകൾ കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ക്ലാസ്സ് എടുത്തേ മുൻ SBI ചീഫ് മാനേജർ ശ്രീ മുകുന്ദൻ തിരുമംഗലത് ന്യൂ -ജൻ ബാങ്കിങ്ങ്ന്റെ വിശാലമായ സാദ്ധ്യതകളെ കുറിച്ച് സംസാരിച്ചു.പുത്തൻ ബാങ്കിംഗ് രീതിയിൽ പതിയിരിക്കുന്ന വിവിധങ്ങളായ അപകടങ്ങൾ കുറിച്ച് ക്ലാസ്സ് എടുത്ത അദ്ദേഹം, ജാഗരൂകരായി ഇരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി.
ഗ്രാമീണ ബാങ്ക് ചെങ്കോട്ടുകാവ് മാനേജർ ശ്രീ ഡിക്സൻ ഡേവിസ് എടപാടുകാരുടെ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും മറുപടി പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. വേണു പാലോട്ടെരി , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബേബി സുന്ദർരാജ്, ശ്രീമതി ബിന്ദു മുതിരക്കണ്ടതിൽ, ശ്രീ ഗീത കാരോൽ, ബ്ലോക്ക് മെമ്പർ ശ്രീ ജുബീഷ്, സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി പ്രനീത, വാർഡ് മെമ്പർ ശ്രീ രതീഷ് ആലുള്ളകണ്ടി എന്നിവർ ചടങ്ങിന് ആശംസ പറഞ്ഞു . ചെങ്ങോട്ടുകാവ് കൃഷി ഓഫീസർ മുഫീദ്ദ നന്ദി രേഖപ്പെടുത്തി.
ം