AGRICULTUREKERALA
കേരള ചിക്കൻ മാമ്പൊയിലിലും പേരാമ്പ്രയിലും വിപണനം തുടങ്ങി
മാമ്പൊയിലിലെ കുടുംബശ്രീ കേരള ചിക്കന്‍ വിപണന കേന്ദ്രം കെ എം സച്ചിന്‍ ദേവ് എംഎല്‍എ ഉദ്ഘാടനംചെയ്‌തു. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന കോഴിയിറച്ചി ഗുണമേന്മയും ന്യായ വിലയും ഉറപ്പാക്കി നൽകുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമാണ്. ചിക്കൻ വില ഇപ്പോൾ ആരും നിയന്ത്രിക്കാൻ ഇല്ലാത്ത അവസ്ഥയാണ്.
പഞ്ചായത്ത് പ്രസിഡന്റ് സി അജിത അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ പി സി കവിത പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എം ബാലരാമന്‍ ആദ്യ വില്‍പ്പന നടത്തി.
പേരാമ്പ്ര പൈതോത്ത് റോഡിൽ ആരംഭിക്കുന്ന കേരള ചിക്കൻ സ്റ്റാൾ ബുധനാഴ്‌ച രാവിലെ ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് അധ്യക്ഷനാകും. കുടുംബശ്രീ ജില്ലാ മിഷൻ അധികൃതർ പങ്കെടുക്കും. എ നിഷ, ടി കെ പ്രകാശൻ, പി ടി ജിതേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Comments