KERALAUncategorized

കേരള പൊലിസിൽ ഇന്ധന പ്രതിസന്ധി രൂക്ഷം

കേരള പൊലീസിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു . പ്രതിസന്ധിയെ തുടർന്ന് തലസ്ഥാനത്ത് ഒരു ജീപ്പിന് രണ്ട് ദിവസത്തേക്ക് 10 ലിറ്ററാക്കി പരിമിതപ്പെടുത്തി. ഇന്ധന കമ്പനിക്ക് പൊലിസ് നൽകാനുള്ള കുടിശിക  ഒരു കോടിയാണ്. സഹായം തേടി ധനവകുപ്പിന് ഡിജിപി കത്ത് നൽകി. ഇന്ധന ക്ഷാമം പൊലീസ് പട്രോളിംഗിനെ ബാധിച്ചു. പലയിടത്തും പട്രോളിംഗ് മുടങ്ങുമോയെന്ന ആശങ്കയും ഉണ്ട്.

അതേസമയം തലസ്ഥാനത്ത് ഒരു കോടിയോളം രൂപ ചെലവഴിച്ച് വാങ്ങിയ ബോഡി വോണ്‍ ക്യാമറകൾ പല യൂണിറ്റുകളിലായി ഉപയോഗ ശൂന്യമായി കിടക്കുന്നു. ഉപയോഗിക്കുമ്പോള്‍ ചൂടാകുന്നുവെന്നായിരുന്നു പരാതി. ക്യാമറകള്‍ മാറ്റിവാങ്ങാതെ സ്റ്റോറിൽ കൂട്ടിയിട്ടു. കരാർ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

പൊലീസിൽ പരാജയപ്പെട്ട ബോഡി വോണ്‍ ക്യാമറ പദ്ധതി പഠനം പോലും നടത്താതെ അതേപടി നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് നീക്കങ്ങൾ തുടങ്ങി. ഒരു കോടി രൂപ ചെലവിട്ട് വാങ്ങിയ ബോഡി ക്യാമറകൾ പൊലീസ് ഉപേക്ഷിച്ചിരിക്കെയാണ് 89 ലക്ഷം മുടക്കി യൂണിഫോമിൽ ഘടിപ്പിക്കുന്ന 356 ക്യാമറകൾ വാങ്ങാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്.  വകുപ്പിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് ബോഡി ക്യാമറകൾ വാങ്ങുന്നതെന്നാണ് വിശദീകരണം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button