CALICUTDISTRICT NEWSLOCAL NEWS
കേരള വനിതാ കമ്മിഷന്‍ കോഴിക്കോട് ജില്ലയിൽ നടത്തിയ അദാലത്തിൽ 35 പരാതികൾ തീർപ്പാക്കി
കോഴിക്കോട് : കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കേരള വനിതാ കമ്മിഷന്‍ ജില്ലയിൽ നടത്തിയ അദാലത്തിൽ 35 പരാതികളില്‍ തീര്‍പ്പായി. രണ്ടു പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു. ഒരു പരാതി ഫുള്‍ ബെഞ്ച് സിറ്റിങ്ങിന്റെ പരിഗണനയ്ക്കായി മാറ്റി. ആകെ 97 പരാതികള്‍ പരിഗണിച്ചതില്‍ 59 പരാതികള്‍ കക്ഷികള്‍ ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിവച്ചു. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിൽ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, ഡയറക്ടര്‍ ഷാജി സുഗുണന്‍, അഡ്വക്കേറ്റുമാർ, ഫാമിലി കൗൺസിലർമാർ, വനിത പൊലീസ് സെൽ ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments