Uncategorized
കേരള സർവ്വകലാശാല മുൻ വിസി ഡോ. ജെ വി വിളനിലം അന്തരിച്ചു
കേരള സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജെ വി വിളനിലം അന്തരിച്ചു. (ഡോ. ജോൺ വർഗീസ് വിളനിലം) 87 വയസ്സായിരുന്നു. കുറച്ചു നാളായി കിടപ്പിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരത്താണ് താമസം.
കേരള സർവകലാശാലയിൽ അധ്യാപകനായി ആരംഭിച്ച ഡോ. വിളനിലം, ഇന്ത്യയിലും അമേരിക്കയിലും വർഷങ്ങളോളം അധ്യാപനം നടത്തിയതിന് ശേഷം കേരള സർവ്വകലാശാലയുടെ വൈസ് ചാൻസലർ ആയി നിയമിതനായി. 1992- 1996 കാലഘട്ടത്തിലാണ് അദ്ദേഹം വൈസ് ചാൻസലറായി പ്രവർത്തിച്ചത്.
1998-ൽ, യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) അദ്ദേഹത്തെ കമ്മ്യൂണിക്കേഷനിൽ പ്രൊഫസർ എമറിറ്റസ് അവാർഡ് നൽകി ആദരിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ഡോ. ജെ വി വിളനിലത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സംസ്‌കാരം അമേരിക്കയിലുള്ള മക്കൾ വന്നശേഷം പിന്നീട് നടത്തും.
Comments