LOCAL NEWS
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് ഹെൽത്ത് കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ്(KHRA) ഹെൽത്ത് കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു. രുചികരമായ ഭക്ഷണം സുരക്ഷിത കൈകളിലൂടെ മൈക്രോ ഹെൽത്ത് ലബോറട്ടറിയുടെ സഹകരണത്തോടെ കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ ഹെൽത്ത് കാർഡ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പ്രജില സി ഉൽഘാടനം ചെയ്തു.
യുണിറ്റ് പ്രസിഡണ്ട് ഗണേഷൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആശംസകൾ അർപ്പിച്ച് കൊണ്ട് യൂനിറ്റ് രക്ഷാധികാരിയും മുൻസിപ്പൽ കൗൺസിലറുമായ VP ഇബ്രാഹിം കുട്ടി, മുൻസിപ്പൽ കൗൺസിലർമാരായ മനോജ് പയറ്റുവളപ്പിൽ , അസീസ് മാസ്റ്റർ , വൈശാഖ് എന്നിവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി സാദിഖ് സഹാറ സ്വാഗതവും സുഹൈൽ നന്ദിയും പറഞ്ഞു നഗരസഭ ഹെൽത്ത് ഇൻസ്പക്ടർമാരയ ബാബു , റിഷാദ് എന്നിവർ ക്യാമ്പ് സുന്ദർശിച്ചു.
Comments