കേളപ്പജിയിലെ സോഷ്യലിസ്റ്റിനെ ജനം അറിഞ്ഞില്ല കെ. ലോഹ്യ
കേളപ്പജിയെ അറിയുന്നവർ അദ്ധേഹത്തിലെ സോഷ്യലിസ്റ്റിനെ അറിയാൻ അവസരമുണ്ടാക്കുന്ന തരത്തിൽ പാഠ്യപദ്ധതിയിൽ മാറ്റമുണ്ടാവണമെന്ന് ജനതാ ദൾ എസ് നേതാവും മലബാർ ദേവസ്വം ബോർഡ് മെമ്പറുമായ കെ. ലോഹ്യ പറഞ്ഞു. കേളപ്പജി ദിനത്തോടനുബദ്ധിച്ച് കൊയിലാണ്ടിയിൽ ജനതാ ദൾ എസ് കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേളപ്പജി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ നിന്ന് രാജി വെച്ച് കിസാൻ മസ്ദൂർ പ്രജാ പാർട്ടിക്ക് രൂപം നൽകിയ കേളപ്പജി അതിന്റെ സ്ഥാനാർത്ഥിയായി 1952 ൽ പൊന്നാനിയിൽ നിന്ന് പാർലിമെന്റിൽ എത്തി പിന്നീട് ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയുമായി ലയിച്ച് പി.എസ്.പി ആയപ്പോൾ അതിന്റെ നാഷനൽ എക്സിക്യൂട്ടീവ് അംഗവും മലബാർ മേഖലാ ചെയർമാനുമായിരുന്നുവെന്നും ലോഹ്യ അനുസ്മരിച്ചു.
മണ്ഡലം പ്രസിഡണ്ട് .സുരേഷ് മേലേപ്പുറത്ത് . അദ്ധ്യക്ഷത വഹിച്ചു. പി.കെ. കബീർ, കെ.എം ഷാജി, ജയരാജ പണിക്കർ, ബിജു കൊടക്കാട്ടു മുറി പ്രസംഗിച്ചു.