KOYILANDILOCAL NEWS

മദ്യ വിരുദ്ധ പ്രവർത്തനത്തിന്റെ 40ാം വാർഷികാഘോഷ സമാപനം മുചുകുന്ന് നോർത്ത് യൂ പി സ്കൂളിൽ

കേളപ്പജി നഗർ മദ്യ നിരോധന സമിതി സംഘടിപ്പിക്കുന്ന 1981 ആഗസ്റ്റ് 15 മുതൽ മുചുകുന്നിൽ തുടർന്ന് വരുന്ന മദ്യ വിരുദ്ധ പ്രവർത്തനത്തിന്റെ 40 ആം വാർഷികാഘോഷ സമാപനം നവംബർ 12ന് ശനിയാഴ്ച വൈകുംന്നേരം കവി പി കെ ഗോപി ഉദ്ഘാടനം ചെയ്യും. മുചുകുന്ന് നോർത്ത് യൂ പി സ്കൂൾ അങ്കണത്തിൽ വൈകീട്ട് 4.30 ന് ആരംഭിക്കുന്ന പരിപാടിയിൽ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിക്കും. ഡോ :ഹുസൈൻ മടവൂർ മുഖ്യ പ്രഭാഷണം നടത്തും.  മീഞ്ചന്ത ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി നരസിംഹാനന്ദ ,അഡ്വ:സുജാത വർമ്മ എന്നിവർ പ്രസംഗിക്കും. 

സമിതി നേതാക്കൾ ഉൾപ്പെടെ വിവിധ പ്രസ്ഥാന പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളന സന്ധ്യയിൽ സദസ്യരടക്കം പങ്ക് ചേരുന്ന ലഹരി വിരുദ്ധ ദീപമാല തെളിയിക്കും. വിദ്യാർത്ഥികളുടെയും മറ്റ് പ്രദേശിക പ്രതിഭകളുടെയും കലാപരിപാടികൾ അവതരിപ്പിക്കപ്പെടും. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കേരളത്തിൽ നടന്ന വിവിധ സമരങ്ങളിലും സംസ്ഥാന തല വാഹന ജാഥ പദയാത്ര പരിപാടികളിലും കാര്യമായ പങ്കാണ് കേളപ്പജി നഗർ മദ്യനിരോധന സമിതി വഹിച്ചു പോരുന്നതെന്ന് സമിതി നേതാക്കൾ പറഞ്ഞു.  ഇവക്കൊക്കെ പിന്തുണ നൽകിപ്പോരുന്ന നാട്ടുകാർക്ക് നേതാക്കൾ നന്ദി പ്രകാശിപ്പിച്ചു.  മദ്യത്തിനും മറ്റ് ലഹരിക്കുമെതിരെയുള്ള സമഗ്ര ബോധവൽവൽക്കരണ സത്യാഗ്രഹ പരിപാടികൾ ആഘോഷ സമാപന വേളയിൽ പ്രഖ്യാപിക്കുമെന്ന്  അറിയിച്ചു.  ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, എൻ എം പ്രകാശൻ, വി കെ ദാമോദരൻ, അഹമ്മദ് ദാരിമി വി, ഇയ്യച്ചേരി പത്മിനി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button