കോവിഡ് രോഗികള്‍ക്ക് സഹായ ഹസ്‌തവുമായി കുട്ടിപ്പോലീസ്
മുക്കം: ആനയാംകുന്ന് വി.എം.എച്ച്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകളും മുക്കം പോലീസും സംയുക്‌തമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗികള്‍ക്കായി മുണ്ടുകളും മാസ്‌ക്കുകളും നല്‍കി. മുക്കം പോലീസ് സ്‌റ്റേഷനില്‍ വെച്ച് നടന്ന ചടങ്ങില്‍ എസ്.പി.സി പ്ര?ജക്‌റ്റ് കോഴിക്കോട് റൂറല്‍ എ.ഡി.എന്‍.ഒ സന്തോഷ് കുമാര്‍
സബ് ഇന്‍സ്‌പെക്‌ടര്‍ കെ.ഷാജിദിന്റെ കൈയ്ില്‍യ നിന്നും മുണ്ടുകള്‍ ഏറ്റ് വാങ്ങി. എസ്.പി.സി കേഡറ്റായ നിവേദ്യ അജയ് വീട്ടില്‍ നിന്നും സ്വന്തമായി തയ്‌ച്ചുണ്ടാക്കിയ മാസ്‌ക്കുകളും ചടങ്ങില്‍ നല്‍കി. എ.എസ്.ഐ സലീം മുട്ടാത്ത്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ഇസ്‌ഹാഖ് കാരശ്ശേരി, എ.സി.പി.ഒ ജസീല ടീച്ചര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
കോഴിക്കോട് റൂറല്‍ എസ്.പി.സി പയനീര്‍ കോര്‍ഡിനേറ്റര്‍ കെ.പി.അക്ഷയ്, സി.പി.ഒ രജീഷ്, അജയ് ഘോഷ്, ഉമൈബ, ബിലാല്‍ എസ്.പി.സി കേഡറ്റുകളായ മുഹമ്മദ് അനസ്, റംസി വടക്കന്‍, ഷഹദി ഫാത്തിമ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു