കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നെയ്ത്ത് പരിശീലനം ആരംഭിച്ചു
കൂത്താളി കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കൈത്തറി നെയ്ത്ത് പരിശീലനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ടെക്‌സ്‌റ്റൈൽസ് മേഖലയിൽ ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 45 ദിവസത്തെപരിശീലനത്തിന് തുടക്കമായത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കെ കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്റ്റാർ എം വി ബൈജു , കൊയിലാണ്ടി സർക്കിൾ ഹാൻഡ്‌ലൂം ഇൻസ്‌പെക്ടർ ഷൈജു എ൯ കെ , കൂത്താളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി എം അനൂപ് കുമാർ , കൂത്താളി ക്രെഡിറ്റ് സൊസൈറ്റി പ്രസിഡണ്ട് പി എം രാഘവൻ, കൈരളി വനിതാ സഹകരണ സംഘം പ്രസിഡണ്ട് പി പി കാർത്ത്യായനി ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൂത്താളി കൈത്തറി നെയ്ത്ത് സഹകരണ സംഘം പ്രസിഡണ്ട് കെ.സി രാജൻ സ്വാഗതം പറഞ്ഞ ചടങ്ങിന് വൈസ് പ്രസിഡണ്ട് കെ.എം ഗോവിന്ദൻ നന്ദി പറഞ്ഞു.
കണ്ണൂർ ഡബ്യൂ എസ് സി നെയ്ത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ് ടി സുബ്രമണ്യനാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. 30 പേർക്ക് 45 ദിവസമാണ് പരിശീലനം. ദിവസേന 300 രൂപ സ്റ്റെപ്പന്റും ലഭിക്കും. പരിശീലനം പൂർത്തികരിക്കുന്നവർക്ക് സ്ഥിരമായി ജോലിയും ലഭിക്കും.