KERALA
കൊച്ചി മെട്രോയിലെ ട്രെയിനുകൾക്ക് ഇനി ഇരട്ടി വേഗം
കൊച്ചി മെട്രോയിലെ ട്രെയിനുകൾ ഇനി ഇരട്ടി വേഗത്തിലോടും. മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പുതിയ പാതയിലെ ട്രെയിനുകളുടെ വേഗതയാണ് കൂട്ടുക.
ഉദ്ഘാടനത്തിന് ശേഷം മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലായിരുന്നു ട്രെയിനുകൾ സഞ്ചരിച്ചിരുന്നത്. ഇനി 50 കിലോമീറ്റർ വേഗതയിൽ ഇവ സഞ്ചരിക്കും. വേഗത കൂട്ടാൻ മെട്രോ റെയിൽ സുരക്ഷ കമ്മീഷണറുടെ അനുമതി ലഭിച്ചിരുന്നു. മെട്രോയുടെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാണ്. ആലുവയിൽ നിന്ന് തൈക്കുടത്തേക്ക് ഇനി 44 മിനിറ്റുകൾ കൊണ്ട് എത്തിചേരാനാകും.
നേരത്തെ 53 മിനിറ്റാണ് എത്തിചേരാനായി എടുത്ത സമയം. വേഗത കൂട്ടുന്നതോടെ മെട്രോ ഉപയോഗിക്കുന്നവരുടെ പണവും സമയവും ലാഭിക്കാമെന്നും കെഎംആർഎൽ അറിയിച്ചു
Comments