CALICUTDISTRICT NEWS
കൊടുവള്ളി സ്വദേശിയായ രണ്ടര വയസുകാരൻ ബഹറൈനിൽ മരണപ്പെട്ടു
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശിയായ രണ്ടര വയസുകാരൻ നിര്യാതനായി. കൊടുവള്ളി കരുവൻപൊയിൽ നിസാർ – സലീന ദമ്പതികളുടെ മകൻ മുഹമ്മദ് നസൽ ആണ് മരിച്ചത്. ഒൻപത് മാസത്തോളം ബഹ്റൈനിലെ കിങ് ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ പിന്നീട് വെന്റിലേറ്റർ സൗകര്യങ്ങളോടെ വീട്ടിലേക്ക് മാറ്റിയിരുന്നു.
അസുഖം കൂടിയതിനെ തുടർന്ന് വീണ്ടും സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയായിരുന്നു അന്ത്യം. മൃതദേഹം ബഹ്റൈനിൽ തന്നെ ഖബറടക്കും. സഹോദരങ്ങൾ – ഫാത്തിമ നഫ്ലിൻ, മുഹമ്മദ് നസ്മിൽ.
Comments