കൊട്ടാരക്കരയിൽ യുവ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ
കൊല്ലം: കൊട്ടാരക്കരയിൽ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടവൂർ സ്വദേശി അഷ്ടമി അജിത്ത് കുമാറാണ് (25) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം അഷ്ടമിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊട്ടാരക്കര കോടതിയിലെ അഭിഭാഷകയാണ്. കഴിഞ്ഞ ജനുവരിയിലാണ് ഇവിടെ അഭിഭാഷകയായി പ്രവർത്തിച്ചു തുടങ്ങിയത്. .
വൈകിട്ട് ആറ് മണിയിക്ക് ശേഷം വീട്ടുകാരെത്തിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടെത്തിയത്. പിന്നാലെ ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
അഷ്ടമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.അഷ്ടമിയുടെ ഫോൺ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. മരണം കൊലപാതകം അല്ലെന്നാണ് പ്രാഥമിക നിഗമനം. മരൂർ അഷ്ടമിയിൽ അജിത്ത് കുമാറിന്റെയും റെനയുടെയും മകളാണ് അഷ്ടമി.