കൊണ്ടം വള്ളി അയ്യപ്പ ക്ഷേത്രോത്സവം ഏപ്രിൽ 14 ന് കൊടിയേറും
ഉത്തര കേരളത്തിലെ പ്രാചീന അയ്യപ്പ ക്ഷേത്രങ്ങളിൽ പ്രമുഖമായ ശ്രീ കൊണ്ടം വള്ളി അയ്യപ്പ ക്ഷേത്രത്തിലെ മഹോത്സവത്തിന് ഏപ്രിൽ 14 ന് ആരംഭം കുറിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടും മേൽശാന്തി മംഗലപ്പള്ളി മുരളീകൃഷ്ണൻ നമ്പൂതിരിയും ക്ഷേത്ര ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.
ഏപ്രിൽ 14 ന് കാലത്ത് 5 മണിക്ക് വാകചാർത്ത് , തുടർന്ന് ഗണപതി ഹോമം, കലവറ നിറക്കൽ എന്നീ ചടങ്ങുകൾ നടക്കും. വൈകുന്നേരം ദീപാരാധനക്കുശേഷം 8 മണിക്ക് ഉത്സവം കൊടിയേറും. തുടർന്ന് മറ്റു ക്ഷേത്ര ചടങ്ങുകൾ നടക്കും.
ഏപ്രിൽ 15 പുലർച്ചെ 4 മണിക്ക് വിഷുക്കണി ദർശനം. കാലത്ത് 10 മണിക്ക് ശ്രീ :ഞെരളത്ത് ഹരിഗോവിന്ദൻ സോപാന സംഗീതം അവതരിപ്പിക്കും. 11 മണിക്ക് പൈങ്കുളം നാരായണ ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത്. 12.30 ന് വിഷുസദ്യ ഉണ്ടായിരിക്കും. 6.30 ന് ദീപാരാധനക്കുശേഷം തിരുവാതിരക്കളി. തുടർന്ന് പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികൾ, തായമ്പക എന്നിവയും ഉണ്ടായിരിക്കും.
ഏപ്രിൽ 16 ന് കാലത്ത് 10 മണിക്ക് ജലജ ഗോവിന്ദിന്റെ കർണ്ണാടക സംഗീതം. 3 മണിക്ക് ശ്രീമതി ഉഷാ നങ്ങ്യാർ അവതരിപ്പിക്കുന്ന നങ്ങ്യാർ കൂത്ത്, രാത്രി 7.30 ന് ശ്രീ. നിരണം രാജൻ അവതരിപ്പിക്കുന്ന വിഷ്വൽ കഥാപ്രസംഗം എന്നിവ നടക്കും.
ഏപ്രിൽ 17 ന് കാലത്ത് 10 മണിക്ക് രൂപവതി ഓർക്കസ്ട്റ കോഴിക്കോടിന്റെ ഭക്തി ഗാനാമൃതം. രാത്രി 7.30 ന് തായമ്പക. 8.30 ന് തിയ്യാട്ട് , കളം മായ്ക്കൽ. അവതരണം ശ്രീ. രാമൻ നമ്പി.
ഏപ്രിൽ 18 വൈകു: 3 മണിക്ക് കലാ ദീപം പ്രമോഷ് അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത്. രാത്രി 7.30 ന് സിനിമാ പിന്നണി ഗായിക ദുർഗ്ഗാ വിശ്വനാഥ് നയിക്കുന്ന മെഗാ ഗാനമേള എന്നിവ ഉണ്ടായിരിക്കും.
ഏപ്രിൽ 19 കാലത്ത് 11 മണിക്ക് ഉത്സവബലി. വൈകു: 3 മണിക്ക് കലാമണ്ഡലം സുരേഷ് കാളിയത്ത് അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളൽ, വൈകു: 5 മണിക്ക് ഗജവീരന്മാരുടെ അകമ്പടിയോടെ വളപ്പിൽ താഴേക്ക് എഴുന്നള്ളത്ത്. മടക്കെഴുന്നള്ളത്തിൽ ശ്രീ : സദനം രാജേഷിന്റെ മേള പ്രമാണത്തിൽ നൂറു കണക്കിന് വാദ്യ കലാകാരന്മാർ അണിനിരക്കുന്ന, ആയിരങ്ങൾ ഒഴുകിയെത്തുന്ന കുളക്കര മേളം, ആലിൻ കീഴ് മേളം എന്നിവ .തുടർന്ന് ചാലഞ്ചേഴ്സ് കച്ചേരിപ്പാറ ഒരുക്കുന്ന കരിമരുന്നു പ്രയോഗം.
ഏപ്രിൽ 20 കാലത്ത് 11.30 ന് ശ്രീ. മുചുകുന്ന് പത്മനാഭന്റെ ഓട്ടൻ തുള്ളൽ. വൈകു: 6.30 ന് ദീപാരാധനക്കുശേഷം തിരുവാതിരക്കളി, തുടർന്ന് കലാമണ്ഡലം വിജയ്, കലാമണ്ഡലം രാഹുൽ എന്നിവരുടെ മിഴാവ് തായമ്പക, 8.30 ന് മേലൂക്കരയിലേക്ക് പള്ളിവേട്ട എഴുന്നളളത്ത്.
ഏപ്രിൽ 21 ന് കാലത്ത് 8 മണിക്ക് ആറാട്ട് എഴുന്നള്ളത്ത്. 11.30 ന് കൊടിയിറക്കത്തോടെ ഉത്സവ ചടങ്ങുകൾ അവസാനിക്കും. ഉച്ചപ്പൂജ ക്കു ശേഷം ആറാട്ട് സദ്യ.
മറ്റു ക്ഷേത്ര ചടങ്ങുകളായ വാകചാർത്ത്, ഗണപതി ഹോമം, ശീവേലി എഴുന്നളളത്ത് , കാഴ്ച ശീവേലി എന്നിവ എല്ലാ ഉത്സവ ദിനങ്ങളിലും നടത്തപ്പെടുന്നു.