Uncategorized
ഇന്ത്യാബുക്ക് ഓഫ് റെക്കോഡ് കൊയിലാണ്ടിയിലെ മൂന്ന് വയസുകാരന്
കൊയിലാണ്ടി: ഇന്ത്യാബുക്ക് ഓഫ് റെക്കോസ് നടത്തിയ ഒരു വയസു മുതൽ 5 വയസു വരെയുള്ള കുട്ടികൾക്കായുള്ള മൽസരത്തിൽ മൂന്നു വയസുകാരൻ കൊയിലാണ്ടി കൊരയങ്ങാട് തെരുവിലെ ജിയാൻ കൃഷ്ണ റൊക്കാഡിനുടമയായി. കെ.എസ്.ആർ.ടി.സി കണ്ടക്ടറും. കൊരയങ്ങാട് പനങ്ങാടൻ കണ്ടി (പാരിജാതം) പി കെ ജിതിൻലാലിൻ്റയും, ഫാർമസിസ്റ്റ് ട്യൂട്ടറായ രന്ന്യയുടെയും മകനാണ്.
കേരളത്തിലെ 15 വാഹനങ്ങളെ തിരിച്ചറിയുക, 10 കാറുകളുടെ പാർട്സുസുകളുടെ പേര് പറയുക, 6 ഫുഡ് ഐറ്റം പറയുക, 7 അടുക്കളയിലെ വസ്തുക്കൾ പറയുക, 8 മെഡിസിൻ പേരുകൾ, 5 ഇന്ത്യൻ കറൻസിയുടെ പേര്, 50 പ്രമുഖ രാജ്യങ്ങളുടെ പേരും, പതാകയും, കേരളത്തിലെ 5 ആനകളുടെ പേര്, 2 ഇംഗ്ലീഷ് കവിത, ഒരാഴ്ചയിലെ 7 ദിവസത്തെ പേരുകളും, സംഖ്യയും പറയുക തുടങ്ങിയ മൽസരം ഓൺലൈനായിട്ടായിരുന്നു നടത്തിയത്.
Comments