കൊയിലാണ്ടിയില്‍ തൊഴില്‍ മേള ജൂണ്‍ 17 ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും, കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും, കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജൂണ്‍ 17 ന് രാവിലെ 9.30 മുതല്‍ മുനിസിപ്പില്‍ ടൗണ്‍ഹാളില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം കെ.മുരളീധരന്‍ എം.പി നിര്‍വഹിക്കും. ചടങ്ങില്‍ കാനത്തില്‍ ജമീല എം.എല്‍.എ. അധ്യക്ഷത വഹിക്കും.
ഇരുപത്തഞ്ചോളം പ്രമുഖ കമ്പനികളില്‍ നിന്നായി 1000 ത്തോളം ഒഴിവുകളിലേക്കാണ് തൊഴില്‍ മേള നടത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി മിഷന്‍ മോഡ് പ്രൊജക്ട് ഫോര്‍ ഇന്റര്‍ ലിങ്കിങ് ഓഫ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഗ്രാന്റ് ഇന്‍ എയ്ഡ് പദ്ധതി പ്രകാരമാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 9.30 ന് കൊയിലാണ്ടി ബസ് സ്റ്റാൻഡിനു സമീപമുളള മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഹാജരാകണം. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0496 2630588, 0495 2370179, 0495 2370176