KOYILANDILOCAL NEWS
കൊയിലാണ്ടിയില്‍ ദേശീയപാതയില്‍ അപകടം; യുവാവിന് ദാരുണാന്ത്യം
കൊയിലാണ്ടി: ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു കൊയിലാണ്ടി ദേശീയപാതയില്‍ യുവാവിന് ദാരുണാന്ത്യം. നാദാപുരം ചെക്യാട് സ്വദേശി അശ്വിനാണു മരണപ്പെട്ടത്. 27 വയസായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ മുരളി പമ്പിന്റെ സമീപത്താണ് അപകടം സംഭവിച്ചത്. നാദാപുരത്തു നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന അശ്വിന്‍ സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അശ്വിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.
Comments