KOYILANDILOCAL NEWS
കൊയിലാണ്ടിയില്‍ ബസിനടിയില്‍പ്പെട്ട സ്കൂട്ടര്‍ യാത്രികന് അത്ഭുതകരമായി രക്ഷപ്പെട്ടു
കൊയിലാണ്ടിയില്‍ ബസിനടയില്‍പ്പെട്ട സ്കൂട്ടര്‍ യാത്രികന് അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ് സ്റ്റാന്റിന് മുന്നിലാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് 5.30നാണ് സംഭവം.
ബസ് ഇടിച്ചതിന്റെ ആഘാതത്തില്‍ യുവാവ് തെറിച്ച് വീണതോടെ വന്‍ അപകടം ഒഴിവായി. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ കാലിന് പരിക്കേറ്റ യുവാവിനെ കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റി.
Comments