CRIMEUncategorized
കൊയിലാണ്ടിയിൽ എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ
എടക്കുളം കൊല്ലാറുകണ്ടി ശ്രീജിത്ത് (28) ആണ് കൊയിലാണ്ടി പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെയോടെ കോമത്തുകരയിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 12.40 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
കൊയിലാണ്ടി സബ് ഇൻസ്പെക്ടർ അനീഷിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കോമത്തുകരയിലെത്തിയത്. KL-56-X-8112 നമ്പർ ബൈക്കിലായിരുന്നു ശ്രീജിത്ത്. കൊയിലാണ്ടി തഹസിൽദാരുടെ സാന്നിധ്യത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ശ്രീജിത്തിന്റെ കയ്യിൽ നിന്ന്
എം.ഡി.എം.എ കണ്ടെത്തിയത്. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
Comments