KOYILANDILOCAL NEWS
കൊയിലാണ്ടിയിൽ കട തുറന്ന വ്യാപാരിക്കു നേരെ നായ്ക്കുരണപൊടി വിതറി
കൊയിലാണ്ടി: കൊയിലാണ്ടിയിൽ കട തുറന്ന വ്യാപാരിക്കു നേരെ നായ്ക്കുരണപൊടി വിതറി. വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ടും പൂജാ സ്റ്റോർ ഉടമയുമായ കെ പി ശ്രീധരന് നേരെയാണ് സമരാനുകൂലികൾ പൊടി വിതറിയത്. അഞ്ചംഗ സംഘമെത്തി മുഖത്തടിക്കുകയായിരുന്നു. ദേഹമാസകലം ചൊറിഞ്ഞതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.
കഴിഞ്ഞ ദിവസം കൊയിലാണ്ടിയിൽ കടകൾ തുറക്കണമെന്ന് കെ വി വി എസ് ആഹ്വാനം നൽകിയിരുന്നു. രാവിലെ സമരാനുകൂലികൾ എത്തി കട അടക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കട അടക്കാൻ തയാറാകാത്തതിനെ തുടർന്ന് അഞ്ചോളം പേർ എത്തിയാണ് മുഖത്ത് നായ്ക്കുരണപൊടി കൊണ്ടടിച്ചത്.
Comments